Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Haritha Sena

ല​യ​ന നീ​ക്ക​ത്തി​ൽ ഫാ​ർ​മേ​ഴ്സ് റി​ലീ​ഫ് ഫോ​റ​വും ഹ​രി​ത​സേ​ന​യും

ക​​​​ൽ​​​​പ്പ​​​​റ്റ: സ്വ​​​​ത​​​​ന്ത്ര ക​​​​ർ​​​​ഷ​​​​ക സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളാ​​​​യ ഫാ​​​​ർ​​​​മേ​​​​ഴ്സ് റി​​​​ലീ​​​​ഫ് ഫോ​​​​റ​​​​വും(​​​​എ​​​​ഫ്ആ​​​​ർ​​​​എ​​​​ഫ്)​​​​ഹ​​​​രി​​​​ത​​​​സേ​​​​ന​​​​യും ല​​​​യ​​​​ന നീ​​​​ക്ക​​​​ത്തി​​​​ൽ. എ​​​​ഫ്ആ​​​​ർ​​​​എ​​​​ഫി​​​​ൽ ല​​​​യി​​​​ച്ച് പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​നു​​​​ള്ള ആ​​​​ലോ​​​​ച​​​​ന​​​​യി​​​​ലാ​​​​ണ് ഹ​​​​രി​​​​ത​​​​സേ​​​​ന നേ​​​​താ​​​​ക്ക​​​​ളും പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രും.

ല​​​​യ​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ര​​​​ണ്ട് സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ​​​​യും നേ​​​​താ​​​​ക്ക​​​​ൾ പ്രാ​​​​ഥ​​​​മി​​​​ക ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി​​​​യ​​​​താ​​​​യാ​​​​ണ് വി​​​​വ​​​​രം.കാ​​​​ർ​​​​ഷി​​​​ക വി​​​​ക​​​​സ​​​​ന ബാ​​​​ങ്കി​​​​ന്‍റെ ക​​​​ൽ​​​​പ്പ​​​​റ്റ ശാ​​​​ഖ​​​​യ്ക്കു​​​​മു​​​​ന്പി​​​​ൽ എ​​​​ഫ്ആ​​​​ർ​​​​എ​​​​ഫും ഹ​​​​രി​​​​ത​​​​സേ​​​​ന​​​​യും ചൊ​​​​വ്വാ​​​​ഴ്ച സം​​​​യു​​​​ക്ത​​​​മാ​​​​യി ധ​​​​ർ​​​​ണ ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു.

ക​​​​ട​​​​ക്കെ​​​​ണി​​​​യി​​​​ല​​​​ക​​​​പ്പെ​​​​ട്ട ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്കെ​​​​തി​​​​രാ​​​​യ ജ​​​​പ്തി, സ​​​​ർ​​​​ഫാ​​​​സി ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ ശ​​​​ക്ത​​​​മാ​​​​യ സ​​​​മ​​​​ര​​​​ങ്ങ​​​​ൾ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചു ശ്ര​​​​ദ്ധ നേ​​​​ടി​​​​യ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളാ​​​​ണ് ഫാ​​​​ർ​​​​മേ​​​​ഴ്സ് റി​​​​ലീ​​​​ഫ് ഫോ​​​​റ​​​​വും ഹ​​​​രി​​​​ത​​​​സേ​​​​ന​​​​യും. മു​​​​ന്പ് ഫോ​​​​റ​​​​ത്തി​​​​ൽ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​വ​​​​രാ​​​​ണ് ഹ​​​​രി​​​​ത​​​​സേ​​​​ന​​​​യു​​​​ടെ നി​​​​ല​​​​വി​​​​ലെ നേ​​​​താ​​​​ക്ക​​​​ളി​​​​ലും പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രി​​​​ലും അ​​​​ധി​​​​ക​​​​വും.

അ​​​​ന്ത​​​​രി​​​​ച്ച ക​​​​ർ​​​​ഷ​​​​ക നേ​​​​താ​​​​വ് എ.​​​​സി. വ​​​​ർ​​​​ക്കി​​​​യാ​​​​ണ് ഫാ​​​​ർ​​​​മേ​​​​ഴ്സ് റി​​​​ലീ​​​​ഫ് ഫോ​​​​റം സ്ഥാ​​​​പ​​​​ക​​​​ൻ. ന​​​​ട​​​​വ​​​​യ​​​​ൽ കേ​​​​ന്ദ്ര​​​​മാ​​​​യി 1991ലാ​​​​ണ് സം​​​​ഘ​​​​ട​​​​ന പ്ര​​​​വ​​​​ർ​​​​ത്ത​​​​നം തു​​​​ട​​​​ങ്ങി​​​​യ​​​​ത്. വ​​​​യ​​​​നാ​​​​ട് ക​​​​ർ​​​​ഷ​​​​ക ആ​​​​ത്മ​​​​ഹ​​​​ത്യ​​​​ക്ക് കു​​​​പ്ര​​​​സി​​​​ദ്ധ​​​​മാ​​​​യ ഘ​​​​ട്ട​​​​ത്തി​​​​ലാ​​​​ണ് വ​​​​ർ​​​​ക്കി​​​​യും ചി​​​​ല ക​​​​ർ​​​​ഷ​​​​ക​​​​രും ചേ​​​​ർ​​​​ന്ന് സം​​​​ഘ​​​​ട​​​​ന​​​​യ്ക്ക് രൂ​​​​പം ന​​​​ൽ​​​​കി​​​​യ​​​​ത്. ജി​​​​ല്ല​​​​യി​​​​ലെ പ്ര​​​​മു​​​​ഖ ക​​​​ർ​​​​ഷ​​​​ക​​​​ക്കൂ​​​​ട്ടാ​​​​യ്മ​​​​യാ​​​​യി വ​​​​ള​​​​ർ​​​​ന്ന എ​​​​ഫ്ആ​​​​ർ​​​​എ​​​​ഫ് തെ​​​​ര​​​​ഞ്ഞെു​​​​പ്പു​​​​ക​​​​ളി​​​​ലും പ​​​​യ​​​​റ്റി.

ചെ​​​​യ​​​​ർ​​​​മാ​​​​ൻ എ.​​​​സി. വ​​​​ർ​​​​ക്കി 2004ൽ ​​​​കോ​​​​ഴി​​​​ക്കോ​​​​ട് നി​​​​യ​​​​മ​​​​സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ സ്വ​​​​ത​​​​ന്ത്ര​​​​സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​യി. പി​​​​ന്നീ​​​​ട് ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ജി​​​​ല്ല​​​​യി​​​​ൽ വി​​​​വി​​​​ധ പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ൽ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളെ നി​​​​ർ​​​​ത്തി​​​​യ എ​​​​ഫ്ആ​​​​ർ​​​​എ​​​​ഫ് മു​​​​ള്ള​​​​ൻ​​​​കൊ​​​​ല്ലി പ​​​​ഞ്ചാ​​​​യ​​​​ത്ത് ഭ​​​​ര​​​​ണ​​​​സ​​​​മി​​​​തി​​​​യി​​​​ൽ നി​​​​ർ​​​​ണാ​​​​യ​​​​ക ശ​​​​ക്തി​​​​യു​​​​മാ​​​​യി.

നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ന്‍റെ രാ​​ഷ്‌​​ട്രീ​​യ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ളി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച് എ​​​​ഫ്ആ​​​​ർ​​​​എ​​​​ഫ് വി​​​​ട്ട​​​​വ​​​​രാ​​​​ണ് 2009ൽ ​​​​ഹ​​​​രി​​​​ത​​​​സേ​​​​ന​​​​യ്ക്ക് രൂ​​​​പം ന​​​​ൽ​​​​കി​​​​യ​​​​ത്. ക​​​​ർ​​​​ഷ​​​​ക​​​​സ​​​​മ​​​​ര​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ ഹ​​​​രി​​​​ത​​​​സേ​​​​ന​​​​യും കു​​​​റ​​​​ഞ്ഞ കാ​​​​ല​​​​ത്തി​​​​ന​​​​കം ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ മേ​​​​ൽ​​​​വി​​​​ലാ​​​​സം ഉ​​​​ണ്ടാ​​​​ക്കി. എം. ​​​​സു​​​​രേ​​​​ന്ദ്ര​​​​നാ​​​​ണ് ഹ​​​​രി​​​​ത​​​​സേ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ്. പി.​​​​എ​​​​ൻ. സു​​​​ധാ​​​​ക​​​​ര​​​​സ്വാ​​​​മി കോ ​​​​ഓ​​​​ർ​​​​ഡി​​​​നേ​​​​റ്റ​​​​റാ​​​​ണ്. എ.​​​​സി. തോ​​​​മ​​​​സ്, പി.​​​​എം. ജോ​​​​ർ​​​​ജ്, ടി. ​​​​ഇം​​ബാ​​​​യി, എ.​​​​എ​​​​ൻ. മു​​​​കു​​​​ന്ദ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രാ​​​​ണ് എ​​​​ഫ്ആ​​​​ർ​​​​എ​​​​ഫി​​​​ന് നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കു​​​​ന്ന​​​​ത്.

Latest News

Corehub Up